SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 PM IST

ഗജരാജൻ കേശവൻ സ്മരണയിൽ ഗുരുവായൂർ

Increase Font Size Decrease Font Size Print Page
news-photo

ഗുരുവായൂർ: ഗജരാജൻ സ്മരണയിൽ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. തങ്ങളുടെ മുൻഗാമിക്ക് പ്രണാമം അർപ്പിക്കാനായി ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാർ ഇന്നലെ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് ചുറ്റും ഒത്തുകൂടി. ഇന്നലെ രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്നും ഗജരാജൻ കേശവന്റെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രം വഹിച്ചുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങിന് തുടക്കമായത്.

ഗജവീരൻ ഇന്ദ്രസെൻ ഗജരാജൻ കേശവന്റേയും, ഗജവീരന്മാരായ ബൽറാം ഗുരുവായൂരപ്പന്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ഛായാചിത്രങ്ങൾ വഹിച്ചു. മഞ്ജുളാൽ വഴി ക്ഷേത്രനടയിലെത്തിയ ഘോഷയാത്ര ഗുരുവായൂരപ്പനെ തൊഴുത ശേഷം കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി. കേശവന്റെ സ്മരണ പുതുക്കി ഇന്ദ്രസെൻ കേശവപ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി, എ.വി. പ്രശാന്ത്, കെ. അജിത്, ഇ.പി.ആർ. വേശാല, കെ.വി. ഷാജി, കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, KESAVANSMARANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.