പത്തനംതിട്ട : കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഗുണഫലം ലഭിക്കുന്ന പദ്ധതികൾ വനിതാവികസന കോർപ്പറേഷനിലൂടെ നടപ്പാക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ജില്ലാഓഫീസിന്റെയും ലോൺമേളയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വനിതാവികസന കോർപ്പറേഷനെ കൂടുതൽ മികവിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കായി 1.52 കോടി രൂപയാണ് ജില്ലയിൽ വനിതാ വികസന കോർപ്പറേഷൻ വഴി നടത്തിയ വായ്പാ മേളയിൽ വിതരണം ചെയ്തത്. വനിതകൾക്കായി ആകെ 10 കോടി രൂപയുടെ വായ്പ ജില്ലയിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. അഞ്ചു കോടി രൂപ വായ്പയ്ക്കുള്ള അപേക്ഷകൾ നിലവിൽ ലഭിച്ചിട്ടുണ്ട്. മൈക്രോഫിനാൻസ് വായ്പ, സ്വയംതൊഴിൽ വായ്പ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. കെ.എസ്.ഡബ്ല്യൂ.സി.ഡി ചെയർപേഴ്സൺ കെ.എസ്. സലീഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭാ കൗൺസിലർമാരായ സിന്ധു അനിൽ, എ.അഷ്റഫ്, കെ.എസ്.ഡബ്ല്യൂ.സി.ഡി മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, മേഖലാ മാനേജർ വി.വിപിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |