കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി കാലിക്കറ്റ് അലുംനി അസോസിയേഷന്റെ (നിറ്റ്ക്കാ) കൊച്ചി ഘടകം എൻജിനീയറിംഗ് അദ്ധ്യാപകർക്ക് പുരസ്കാരത്തിനും ഗവേഷണ പ്രബന്ധത്തിനും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. എൻ.ഐ.ടി മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ.എം. ബഹാവുദ്ദീന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ അദ്ധ്യാപക പുരസ്കാരം ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 2022 ജനുവരി 26ന് കാക്കനാട് റെക്ക ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. എൻ.ഐ.ടിയിൽ നിന്ന് ഉന്നതവിജയം നേടുന്ന വിദ്യാർത്ഥിക്ക് പ്രൊഫ. പി.എം ജുസ്സെ സ്വർണമെഡലും സമ്മാനിക്കും. വിശദവിവരങ്ങൾ www.nitcaa.org എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |