വടകര: മുഖ്യമന്ത്രി പിണറായി വിജയൻ സഹസ്ര കോടീശ്വരന്മാരുടെ കൂട്ടുകാരനായി മാറിയിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലാ വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ജില്ലാ ചെയർമാൻ ടി.ടി.ഇസ്മയിലിന് പതാക കൈമാറി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സിൽവർലൈൻ പാത കേരളത്തിന്റെ വിനാശത്തിന് ഇടയാക്കും. കൂടിയാലോചനകളോ പഠനങ്ങളോ ഇല്ലാതെ ധൃതി പിടിച്ച് ഈ പാത നടപ്പാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി നാട്ടുകാരുടെ സംശയങ്ങൾക്ക് നിവാരണമുണ്ടാക്കണം. സിൽവർലൈൻ പാത കേരളത്തെ രണ്ടായി കീറി മുറിക്കുമെന്ന് നീതി ആയോഗ് പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെ.പി.ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |