ചിറ്റൂർ: കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, നല്ലേപ്പിള്ളി (ഒന്ന്) പഞ്ചായത്തുകളുടെ കേന്ദ്രീകൃത പ്രവർത്തന സൗകര്യമൊരുക്കി കൊഴിഞ്ഞാമ്പാറയിൽ ജനതാദൾ (എസ്) ഫർക്കാ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കൊഴിഞ്ഞാമ്പാറ ടൗണിൽ ബസ് സ്റ്റാൻഡിന് എതിർവശത്തായി ആരംഭിച്ച നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ് നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ചെന്താമര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ. വി.മുരുകദാസ് രാഷ്ട്രീയ വിശദീകരണം നടത്തി. സംസ്ഥാന സമിതിയംഗം പി.ബാലചന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറിമാരായ എ.രാമചന്ദ്രൻ, എസ്.വിനോദ് ബാബു, കെ.സുരേഷ്, യുവ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. ടി.മഹേഷ്, എൻ.കെ.മണികുമാർ, ആർ.ശശികുമാർ, എൻ.വി.ഹക്കിം, റിഷ പ്രേംകുമാർ, മിനി മുരളി എന്നിവർ പങ്കെടുത്തു. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, നല്ലേപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നായി വിവിധ പാർട്ടികളിൽ നിന്നും ജനതാദൾ (എസ്)ലേക്ക് വന്ന അമ്പതോളം പേർക്ക് സ്വീകരണവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |