പറവൂർ: രണ്ട് നൂറ്റാണ്ടിലധികം നിയമ പോരാട്ടങ്ങൾക്ക് വേദിയായ പറവൂരിലെ കോടതി മുത്തശ്ശിയുടെ 210-ാമത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കോടതി സമുച്ചയത്തിൽ 210 നക്ഷത്രങ്ങൾ തെളിയും. വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ ലോഗോ പ്രകാശനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷയാകും. ജില്ലാ ജഡ്ജ് മുരളിഗോപാല പണ്ടാല മുഖ്യപ്രഭാഷണം നടത്തും. ആഘോഷ കമ്മിറ്റി ഭാരവാഹികൾ, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുക്കും. കോടതിയുടെ രൂപവും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്ത 210 കിലോഗ്രം തൂക്കമുള്ള കേക്ക് ജനുവരി ഒന്നിന് ജഡ്ജിമാരും അഭിഭാഷകരും മറ്റ് ജീവനക്കാരും ചേർന്ന് നിർമ്മിക്കും. ആഘോഷങ്ങളുടെ ഭാഗമായി ചരിത്ര സ്മരണികക്കൊപ്പം സെമിനാറുകൾ, പ്രഭാഷണ പരമ്പരകൾ, കലാകായിക മത്സരങ്ങൾ, മൂട്ട്കോർട്ട് മത്സരങ്ങൾ, പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള നിയമബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തും. മുഖ്യമന്ത്രി, ഗവർണ്ണർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ വിവിധ പരിപാടികളും കോടതിയുടെ ചരിത്രവും പ്രാധാന്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വൈവിദ്ധ്യങ്ങളായ പരിപാടികളും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |