പത്തനംതിട്ട : ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കണമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. നേതൃത്വ സംഗമം മുന്നാക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ഗോപകുമാർ അംഗത്വ വിതരണം നടത്തി, സംസ്ഥാന കമ്മിറ്റി അംഗം സജു അലക്സാണ്ടർ,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ലിജോ ജോൺ, കെ.കെ. ഗോപാലൻ, ചെറിയാൻ എബ്രഹാം, തെള്ളിയൂർ ബാലകൃഷ്ണപിള്ള,സുനിൽ വലഞ്ചുഴി, രാമചന്ദ്രൻ പിള്ള, ബിജിമോൾ മാത്യു, സത്യൻ കണ്ണാങ്കര, അഡ്വ. ജോൺ പോൾ മാടപ്പള്ളി, ലിനോ എബ്രഹാം, രമ ബിജു, സുനിൽ കോന്നിയൂർ, സാം ജോയ്കുട്ടി, മാത്യു ഡാനിയേൽ, റോബിൻ പറപ്പള്ളി, കുര്യൻ ബഹനാൻ, സുനു ജോർജ്, ചന്ദ്രമോഹൻ, റെയ്ന ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |