കാഞ്ഞങ്ങാട്: അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെ കാലതാമസം വരുത്തുന്ന ഡി. ഇ.ഒ ഓഫീസിനെതിരെ കെ.പി.എസ്.ടി.എ ജില്ലാ സമരസമിതി ആരംഭിച്ച റിലേ നിരാഹാര സമരം പിൻവലിച്ചു. നിയമനം അംഗീകരിച്ച് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.എ.വി ഗിരീശൻ, ജില്ലാപ്രസിഡന്റ് ജി.കെ.ഗിരീഷ്, എ.ദാമോദരൻ, അലോഷ്യസ് ജോർജ്, പ്രശാന്ത് കാനത്തൂർ, പി .ജെ. ജോസഫ്, ജോർജ് തോമസ്, പി. ഗോപാലകൃഷ്ണൻ, റോയി ,പി.ചന്ദ്രമതി, ജയദേവൻ , സുഗതൻ, റെജി സെബാസ്റ്റ്യൻ, ജെന്നി, ലിജോ തോമസ്, സുഗതൻ , മനോജ് സി. ജോസ് എന്നിവർ സംസാരിച്ചു.പി.ടി.തോമസ് എം.എൽ.എ യുടെ നിര്യാണത്തിൽ സമരസമിതി അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |