കോട്ടയം: ഒന്നര വർഷത്തിന് ശേഷം ജില്ലയിൽ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം നൂറിലേയ്ക്ക് താഴ്ന്നു. ഇന്നലെ ജില്ലയിൽ 96 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 347 പേർ രോഗമുക്തരായി. 1643 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 50 പുരുഷൻമാരും 41 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344178 പേർ കൊവിഡ് ബാധിതരായി. 337676 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19669 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കോട്ടയം-16, ആർപ്പൂക്കര- 6 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |