അമ്പലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ 'അതുല്യം ആലപ്പുഴ" പദ്ധതിയുടെ ഭാഗമായി പുറക്കാട് പഞ്ചായത്തിൽ സാക്ഷരതാ തുടർവിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി.എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി.രതീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ഉണ്ണി, ശ്രീജ സുഭാഷ്, ജി.വേണുലാൽ, പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് കോ ഓർഡിനേറ്റർ പ്രകാശ് ബാബു, പഞ്ചായത്ത് കോ ഓർഡിനേറ്റർ മധു, പഞ്ചായത്ത് സെക്രട്ടറി അനീഷബീഗം എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.വി.എസ്. ജിനുരാജ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |