SignIn
Kerala Kaumudi Online
Thursday, 19 September 2024 1.11 PM IST

ഒമിക്രോൺ: നിയന്ത്രണങ്ങൾ ശക്തമാക്കി

Increase Font Size Decrease Font Size Print Page
omicron

കോട്ടയം: കൊവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ഉത്സവങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150 പേരും മുറികൾ, ഹാളുകൾ തുടങ്ങി അടഞ്ഞ ഇടങ്ങളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാവൂ. സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം. അടഞ്ഞ ഇടങ്ങളിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.