കോട്ടയം : എം.സി റോഡിൽ പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ചങ്ങനാശേരി പൂച്ചമുക്ക് കുളത്തിൽപറമ്പിൽ ഹിദായത്തുദീൻ (40), ജിനു (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.15 ഓടെയാണ് അപകടം. റോഡരികിലെ മരക്കൂട്ടത്തിലേയ്ക്കാണ് കാർ തല കുത്തി മറിഞ്ഞത്. നാട്ടുകാർ ചേർന്നു കാർ ഉയർത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേനയെയും, ചിങ്ങവനം പൊലീസിലും വിവരമറിയിച്ചു. ഇവർ ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |