SignIn
Kerala Kaumudi Online
Thursday, 19 September 2024 2.34 AM IST

തമിഴ്നാട് യാത്രയ്ക്ക് കർശന നിയന്ത്രണം; കെ എ​സ് ആ​ർ ടി സി​ ​​ഇ​ന്ന് ​സ​ർ​വീ​സു​ക​ൾ​ ന​ട​ത്തി​ല്ല

Increase Font Size Decrease Font Size Print Page

ksrtc

പാലക്കാട്: തമിഴ്നാട്ടിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കോയമ്പത്തൂർ, പൊള്ളാച്ചി സർവീസുകൾ ഇന്ന് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. വാളയാർ വരെ മാത്രമായിരിക്കും സർവീസ്.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഞായറാഴ്ചകളിൽ തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാളയാർ, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഊടുവഴികളിലൂടെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാത്തവരെ തിരിച്ചയ്ക്കും. ഞായറാഴ്ചകൾ ഒഴികെ മറ്റു ദിവസങ്ങളിൽ വിനോദസഞ്ചാരത്തിനും ക്ഷേത്രദർശനത്തിനും ഉൾപ്പെടെ തമിഴ്നാട്ടിലേക്ക് കടക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. രണ്ടു ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് മടങ്ങിപ്പോകേണ്ടി വരും.

- ഡോ. ജി.എസ്. സമീരൻ, കോയമ്പത്തൂർ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.