കുറ്റ്യാടി : കാട് നിറഞ്ഞ് യാത്രാസൗകര്യം കുറഞ്ഞ പക്രംതളം ചുരം റോഡിന്റെ ഏഴ് കിലോമീറ്റർ ഭാഗം ജനകീയ കൂട്ടായ്മയിൽ ശുചീകരിച്ചു. കാവിലുംപാറ ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് കാട് വെട്ടിത്തെളിച്ചത്. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സുരേന്ദ്രൻ, എ.ആർ വിജയൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ.ഡി.ബാബു, കെ.കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, രാജു തോട്ടുംചിറ, ബോബി മൂക്കൻതോട്ടം, റോബിൻ ജോസഫ്, റോണി മാത്യു എന്നിവർ നേതൃത്വം നൽകി. ശുചിത്വമിഷൻ, അഗ്നിശമന സേന, ഹരിതകർമ്മ സേന , സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ യുവജന പ്രതിനിധികളും ചുരം റോഡ് ശുചീകരണത്തിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |