കോട്ടയം : 1964 ൽ തിരുനക്കര മൈതാനത്ത് ഭാരതകേസരി മന്നത്ത് പത്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസ് എന്ന് നാമകരണം ചെയ്ത പാർട്ടിയുടെ പഴയകാല പ്രതാപം മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തീകരിക്കപ്പെടുന്നതോടെ വീണ്ടെടുക്കുമെന്ന് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലായിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, പ്രൊഫ.ഗ്രേസമ്മ മാത്യു, ജോർജ് പുളിങ്കാട്, വി.ജെ ലാലി, സന്തോഷ് കാവുകാട്ട്, ജോസ്മോൻ മുണ്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |