കൊടുങ്ങല്ലൂർ: മലയാള ലിപിയുടെ ലാവണ്യത്തിനും, സാങ്കേതിക മികവിനും മാറ്റുകൂട്ടിയ ഡോ.കെ.എച്ച് ഹുസൈനെ ജന്മനാട് ആദരിച്ചു. രചന തനതു ലിപി ഫോണ്ടും ടെക്സ്റ്റ് എഡിറ്ററും തയ്യാറാക്കിയാണ് കെ.എച്ച് ഹുസൈൻ ശ്രദ്ധേയനായത്. 11 മലയാളം ഫോണ്ടുകൾ അഞ്ച് ഡിജിറ്റൽ ആർക്കൈവുകളിലായി ദശലക്ഷക്കണക്കിന് പേജുകളുടെ സംരക്ഷണം, അറബി മലയാളം കീ ബോർഡ് തുടങ്ങിയ നേട്ടങ്ങളും കൈവരിച്ചു. ടി.എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കേ നടയിലെ കുഞ്ഞിക്കുട്ടൻ ചത്വരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ വി.കെ ശ്രീരാമൻ അദ്ധ്യക്ഷനായി. പത്രപ്രവർത്തകൻ കെ.സി നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ.ടി.വി സുനീത മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കാവ്യ സംഗീത സന്ധ്യ എന്ന പരിപാടിയും ഉണ്ടായിരുന്നു. യു.ടി പ്രേംനാഥ് സ്വാഗതവും അഷ്റഫ് സെബാൻ നന്ദിയും പറഞ്ഞു.
പട്ടികജാതി മോർച്ച മൗനസത്യാഗ്രഹ സദസ്
തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പഞ്ചാബ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പട്ടികജാതിമോർച്ചയുടെ ആഭിമുഖ്യത്തിൽ 10ന് രാവിലെ 10 മുതൽ 12 വരെ അബേദ്കർ - ഗാന്ധി പ്രതിമകൾക്ക് മുന്നിൽ മൗന സത്യാഗ്രഹ സദസ് സംഘടിപ്പിക്കുമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |