കോട്ടയം : പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി) വ്യാപകമാക്കുന്നതിനായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസും സംഘടിപ്പിക്കുന്ന ജില്ലാതല ബോധവൽക്കരണ സെമിനാർ ഇന്ന് നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. പുതുസംരഭകർക്ക് സഹായകമായ ക്ലാസുകളുണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം. ഫോൺ: 8921021116, 9747321760.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |