SignIn
Kerala Kaumudi Online
Friday, 20 September 2024 4.14 AM IST

ബൂസ്റ്റർ ഡോസ് ആദ്യദിനം 2,855 പേർക്ക്

Increase Font Size Decrease Font Size Print Page
vaccine

കൊച്ചി: ജില്ലയിൽ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി 2,855 പേർക്കാണ് ആദ്യ ദിനം ബൂസ്റ്റർ ഡോസ് നൽകിയത്. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാംഡോസ് വാക്‌സിൻ എടുത്ത് ഒമ്പത് മാസം പിന്നിട്ടവർക്കേ ബൂസ്റ്റർ ലഭ്യമാകൂ. മുമ്പെടുത്ത വാക്‌സിൻ തന്നെയാണ് മുൻകരുതൽ വാക്‌സിനായി നൽകുന്നത്. കരുതൽ ഡോസിനുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നേരിട്ടും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം.

ബുക്ക് ചെയ്യാൻ
കൊവിൻ പോർട്ടലിൽ തന്നെയാണ് ബൂസ്റ്റർ ഡോസിന് വേണ്ടിയും ബുക്ക് ചെയ്യേണ്ടത്. ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട് സ്‌പോട്ടിലെത്തിയും വാക്‌സിൻ എടുക്കാം. https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാം.


കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ
കൗമാരക്കാർക്കുള്ള വാക്‌സിനേഷന് വേണ്ടിയുള്ള ഊർജ്ജിത യജ്ഞം ജില്ലയിൽ തുടരുകയാണ്. ജില്ലയിൽ 1.70ലക്ഷം വിദ്യാർത്ഥികൾക്കാണ് വാക്‌സിൻ നൽകുക. ജനുവരി 31ഓടെ ഇത് പൂർത്തിയാക്കും. 21,256 കുട്ടികൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചെന്ന് വാക്‌സിനേഷൻ നോഡൽ ഓഫീസർ എം.ജി.ശിവദാസ് പറഞ്ഞു.

തിങ്കളാഴ്ച മാത്രം 4456 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. സ്‌കൂളുകൾക്ക് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എത്ര കുട്ടികൾക്കാണ് വാക്‌സിൻ വേണ്ടത് എന്ന് ജില്ലയിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടാൽ ഡോസ് ലഭ്യമായ അത്രയും കുട്ടികൾക്ക് സ്‌കൂളിൽ എത്തി വാക്‌സിൻ നൽകും. വാക്‌സിനേഷൻ സെന്ററിൽ എത്തിച്ച് വാക്‌സിൻ നൽകാനും സ്‌കൂൾ അധികൃതർക്ക് അവസരമുണ്ട്. എത്ര പേർക്ക് വാക്‌സിൻ വേണമെന്ന് സമീപത്തെ വാക്‌സിനേഷൻ സെന്ററിൽ അറിയിക്കണം.

929 പുതിയ കൊവിഡ് രോഗികൾ
ജില്ലയിൽ ഇന്നലെ 929 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 402 പേർ രോഗമുക്തി നേടി. 879 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12,704 ആണ്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,752 ആണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34 ആണ്.

ഇന്നലെ വാക്‌സിനേഷൻ
18,099 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 7,796 ആദ്യ ഡോസും 7,448 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 11,585 ഡോസും 6,499 ഡോസ് കൊവാക്‌സിനും 15 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്. ജില്ലയിൽ ഇതുവരെ 55,54,431 ഡോസ് വാക്‌സിനാണ് നൽകിയത്. 30,74,173 ആദ്യ ഡോസ് വാക്‌സിനും, 24,77,403 സെക്കൻഡ് ഡോസ് വാക്‌സിനും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BOOSTAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.