തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 27, 28 തീയതികളിൽ സബ് ജൂനിയർ/ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും, ഫെബ്രുവരി 5, 6 തീയതികളിൽ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന വോളിബാൾ അസോസിയേഷനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നിയമാനുസൃത സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സ്പോർട്സ് കൗൺസിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 24ന് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഇ- മെയിലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബിന്നി ഇമ്മട്ടി, സി. ദിദിക, എം.വി സൈമൺ, ടി. വിവേകാനന്ദൻ എന്നിവർ പങ്കെടുത്തു. ഇ - മെയിൽ: thrissurdistrictsportscouncil@yahoo.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |