കോട്ടയം : നവജാത ശിശുവിനെ ഗൈനക്കോളജി വാർഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ എറണാകുളം കളമശ്ശേരി സ്വദേശിനി നീതു രാജ് (33) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11 ഓടെ ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം സബ്ജയിലിലെത്തി തെളിവെടുപ്പിനായി നീതുവിനെ കസ്റ്റഡിയിലെടുത്ത തുടർന്ന്, ഏറ്റുമാനൂർ കോടതിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി കാലാവധി. ഒന്നോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് നീതുവുമായി എത്തി. വൈകിട്ട് 4.30 ന് മെഡിക്കൽ കോളേജിലെത്തിച്ചു. ഗൈനക്കോളജി വിഭാഗം മൂന്നാം വാർഡിലെത്തി തട്ടിക്കൊണ്ട് പോയ രീതി നീതു വിവരിച്ചു. തുടർന്ന് കുഞ്ഞിന് ഫീഡിംഗ് ബോട്ടിൽ വാങ്ങിയ എസ്.ആർ.ഫാർമസി, താമസിച്ച ഹോട്ടൽ ഫ്ലോറൽ പാർക്ക് എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുത്തു. നിരവധിപ്പേരാണ് മെഡിക്കൽ കോളേജിലും പരിസരത്തും നീതുവിനെ കാത്ത് നിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |