മുക്കം: ക്ലാസ് മുറിക്കു പുറത്ത് പഠനം ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥികൾ. പാട്ടു പാടിയും കവിത ചൊല്ലിയും ക്ലാസുകൾ കേട്ടും എസ്.കെ.സ്മൃതികേന്ദ്രത്തിലെ മുളങ്കാട്ടിൽ പ്രകൃതി പഠനത്തിനായി എത്തിയത് കുമാരനെല്ലൂർ ഗവ.എൽ.പി സ്കൂളിലെയും ആസാദ് മെമ്മോറിയൽ യു.പി സ്കൂളിലെയും കുട്ടികളാണ്.
പരിസ്ഥിതിയെക്കുറിച്ച് കേൾക്കുന്നതിനു പകരം കണ്ടറിയാൻ കഴിഞ്ഞത് വലിയ നേട്ടമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇരുവഞ്ഞിപ്പുഴയുടെയും ചെറുപുഴയുടെയും ഇടയ്ക്കുള്ള തുരുത്തിൽ സഞ്ചാരസാഹിത്യകാരൻ എസ്.കെ.പൊറ്റക്കാടിന്റെ സ്മരണകളുറങ്ങുന്ന മണ്ണിൽ ഒരുമിച്ചു കൂടിയത്കുട്ടികൾക്ക് പുതിയ അനുഭവമായി.
മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ടി.പി. അബ്ദുൽ അസീസ് ക്ലാസെടുത്തു. സലാം കാരമൂല അദ്ധ്യക്ഷനായിരുന്നു. ഷൈന, ജെസിമോൾ, ജോസ് മുണ്ടത്താനം തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |