പത്തനംതിട്ട: ജില്ലാഒളിമ്പിക്സ് കായികമേളയുടെ ഭാഗമായ കരാട്ടെ ചാമ്പ്യൻഷിപ്പ് സുബലാ പാർക്കിൽ അരങ്ങേറി. ഇളമണ്ണൂർ ജയ് ഹിന്ദ് ടീം ഒന്നാമതെത്തി. ദേശീയതാരങ്ങളായ വി.വിശ്വനാഥ്, യു.അമീഷദേവി, രേവതി എസ്.നായർ അഭിജിത് വി.ലാൽ, അരവിന്ദ്, ഐശ്വര്യ തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ ഒന്നാമത് എത്തി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി സജി, പ്രൊഫ.ടി.കെ.ജി. നായർ, ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ ജില്ലാ കാരാട്ടെ അസോസിയേഷൻ പ്രസിഡന്റ് കെ.എ.ആന്റണി, ഒളിമ്പിക്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എൻ.ചന്ദ്രൻ, വാർഡ് മെമ്പർ സി.കെ.അർജുൻ, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാഎക്സിക്യൂട്ടീവ് അംഗം സി.ഡി.ജയൻ, പത്തനംതിട്ട കരാട്ടെ അസോസിയേഷൻ സെക്രട്ടറി തോമസ് എന്നിവർ സംസാരിച്ചു.
പന്തളത്ത് ബാഡ്മിന്റൺ മത്സരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ബിജു രാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആർ രാജേഷ്, മാത്യു തോമസ്, എം.ജെ. റോയ് തുടങ്ങിയവർ പ്രസംഗിച്ചു. തിരുവല്ല പബ്ലിക് സ്റ്റേടിയത്തിൽ ബാസ്കറ്റ്ബാൾ മത്സരം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |