കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് മഹാത്മാഗാന്ധി സർവകലാശാല ഓഫീസുകളിലും സെക്ഷനുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി വൈസ് ചാൻസലർ അറിയിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും വിവിധ അപേക്ഷകളിൻമേൽ ബന്ധപ്പെട്ട സെക്ഷനുകളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ വിവിധ ഓൺലൈൻ പോർട്ടലുകളെ സർവകലാശാല ഓഫീസ് സേവനങ്ങൾക്കായി വിനിയോഗിക്കാവുന്നതാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധനാ സംബന്ധിയായ വിവരങ്ങൾ studentsportal.mgu.ac.in എന്ന പോർട്ടൽ മുഖേന ലഭിക്കും. ഫോൺ : 04812733505, 2733516, 2733526, 2733535, 2733550, 2733565, 2733576, 2733580, 2733626.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |