കൊച്ചി: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ ജഡ്ജി ഹണി. എം. വർഗ്ഗീസ്, സെക്രട്ടറിയും സബ് ജഡ്ജിയുമായ സി. സുരേഷ് കുമാർ എന്നിവർ ചെല്ലാനത്തെ കടലാക്രമണ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണിത്. കടൽഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിലുണ്ടാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴണ് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |