കൊച്ചി: ജലവിഭവ വകുപ്പിന് കീഴിലെ ഡാം പ്രോജക്ടുകളിലും ലിഫ്റ്റ് ഇറിഗേഷനുകളിലും ജോലിചെയ്യുന്ന തൊഴിലാളികൾ കേരള ഇറിഗേഷൻ ആൻഡ് പ്രൊജക്ട് വർക്കേഴ്സ് യൂണിയ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിൽ 22ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സ്ഥിരനിയമനവും ശമ്പളപരിഷ്കരണവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 1990ന് ശേഷം സ്ഥിരപ്പെടുത്തലുകൾ നടന്നിട്ടില്ല. അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന റിസ്ക് അലവൻസ് പോലും ഉത്തരവിലൊതുങ്ങിയെന്നും യൂണിയൻ പ്രതിനിധികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എ.എം യൂസഫ് എക്സ് എം.എൽ.എ, ജനറൽ സെക്രട്ടറി എസ്.ബിജു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |