തൊടുപുഴ : കേരളഹോർട്ടികോർപ്പ് കോർപ്പറേഷൻ, അറക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ജയ്ഹിന്ദ് ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കാർഷിക ഉത്പാദനക്ഷമതയ്ക്ക് തേനീച്ച പരിപാലനം പദ്ധതിയിൽ ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് പി.എ വേലുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സി.എസ്.സുജിത മോൾ വിഷയാവതരണം നടത്തി. ഹോർട്ടികോർപ്പ് ട്രെയിനർ പി.സേതു കുമാർ ക്ലാസെടുത്തു. ഹോർട്ടികോർപ്പ് കോ-ഓർഡിനേറ്റർ സിബി പുരയിടം സ്വാഗതവും, ലൈബ്രറി കമ്മിറ്റിയംഗം എസ്.ശ്രീവൽസലൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |