നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിനിരയായ 15 വയസുകാരിയുടെ ബന്ധുവായ മാവേലിക്കര സ്വദേശിയായ 23 കാരനാണ് പിടിയിലായത്. ബന്ധുവായ യുവാവ് കുട്ടിയുമായി സൗഹൃദം നടിക്കുകയും പെൺകുട്ടിയുമായി കടന്നു കളയുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കമ്പംമെട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതിയുടെ മൊബൈയിൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ഭാഗത്ത് നിന്ന് പിടികൂടിയത്. കമ്പംമെട്ട് സി.ഐ വി.എസ്. അനിൽ കുമാർ എസ്.ഐമാരായ ഷിബു മോഹൻ, സന്തോഷ് കുമാർ, പി.ജി. വിനോദ് കുമാർ, സജു രാജ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |