SignIn
Kerala Kaumudi Online
Thursday, 19 September 2024 3.04 AM IST

'യംഗ് ഇന്നവേറ്റേഴ്‌സ് ' പ്രോഗ്രാമിലേക്ക് ജെന്നിയും അമിഷയും

Increase Font Size Decrease Font Size Print Page
jenni
ബയോഡൈവേഴ്സിൽ നാപ്കിൻ തയ്യാറാക്കിയ കെ.സി. ജെന്നിയും അമിഷ വി. മനോജും

പട്ടാന്നൂർ: വിപണിയിൽ ധാരാളം ബ്രാൻഡുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാണെങ്കിലും മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്നവയും പ്ലാസ്റ്റിക് ഉപയോഗിക്കാത്തവയും തുലോം കുറവാണ്. എന്നാൽ പ്രകൃതിക്ക് ദോഷമാകാത്ത നാപ്കിനുകൾ നിർമ്മിക്കുകയാണ് പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർത്ഥികളുമായ കെ. സി ജെന്നിയും അമിഷ വി. മനോജും. 'യംഗ് ഇന്നവേറ്റേഴ്‌സ് 'പ്രോഗ്രാമിലേക്കായാണ് ഉലുവപ്പൊടിയുൾപ്പെടെയുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള നാപ്കിൻ നിർമ്മാണം.
നാപ്കിനുകൾ സംസ്‌കരിക്കുന്നതിലുള്ള പ്രയാസവും ഉപയോഗശേഷം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതിലൂടെ പ്രകൃതിക്കും ചുറ്റുപാടിനുമുണ്ടാകുന്ന ദോഷവും മനസ്സിലാക്കിയശേഷമാണ് ആശയം അദ്ധ്യാപിക സി.കെ പ്രീതയോട് പങ്കുവച്ചത്. വെള്ളം പുറത്തുകടക്കാത്ത പദാർഥങ്ങൾ വെയിലിൽ ഉണക്കിയെടുത്ത് കോട്ടൺ, പഞ്ഞി, സംസ്‌കരിച്ച ഉലുവപ്പൊടി എന്നിവ പലപാളികളിലായി വച്ച് ബയോ ഡീഗ്രേഡബിൾ നാപ്കിൻ തുന്നിയെടുക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരാണ് പരിശീലനം നൽകിയത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ അംഗീകാരവും ലഭിച്ചു.

കേരളാ ഡെവലപ്‌മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ 'യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാ'മിലേക്കാണ് പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടത്. പ്രിൻസിപ്പൽ എ.സി മനോജ്, എ. സന്ദീപ് എന്നിവരും വേണ്ട പ്രോത്സാഹനം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, SCHOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.