കുറ്റ്യാടി: കുമ്പളച്ചോലയിൽ കെ.കെ. ബിൽഡേഴ്സിന്റെ ക്യാമ്പ് ഓഫീസിന് സമീപം നിറുത്തിയിട്ട ജെ.സി.ബി കത്തിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തേണ്ടതുണ്ടെന്ന് ഇ.കെ. വിജയൻ എം.എൽ.എ പറഞ്ഞു.
കിഫ്ബി മുഖേന 48 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന കുളങ്ങരത്ത് - നമ്പ്യാത്താൻ കുണ്ട് - വാളൂക്ക് - വിലങ്ങാട് റോഡിന്റെ പ്രവൃത്തി കരാർ ഏറ്റെടുത്തത് കെ.കെ. ബിൽഡേഴ്സാണ്. പണി തുടങ്ങുന്നതിനു മുമ്പേ തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായത് നാടിന് അപമാനമാണ്. ഗ്രാമീണമേഖലയിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും എം.എൽ.എ. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |