കോഴിക്കോട്: ഡോക്ടർമാർക്ക് ബിരുദാനന്തരബിരുദ പഠനം പൂർത്തിയാക്കാൻ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയ്ക്ക് നാഷണൽ എക്സാമിനേഷൻ ബോർഡിന്റെ അംഗീകാരം.
ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, ഗ്യാസ്ട്രോ എന്ററോളജി വിഭാഗങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. ഡി.എൻ.ബി കോഴ്സുകളുടെ ഉദ്ഘാടനം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ നിർവഹിച്ചു. ആശുപത്രി ചെയർമാൻ പ്രൊഫ.അബ്ദുൾലത്തീഫ് അദ്ധ്യക്ഷനായി. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ.വിനയചന്ദ്രൻനായർ, ഐ.എം.എ കോഴിക്കോട് സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ, അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.അഗസ്തി, കെ.ബാബുരാജ് തുടങ്ങിയവർ ആശംസയർപ്പിച്ചു. ഡി.എൻ.ബി കോഴ്സുകളുടെ റിപ്പോർട്ട്
ഡോ.അരുൺ ശിവശങ്കർ അവതരിപ്പിച്ചു. ആശുപത്രി സി.ഇ.ഒ എ.വി.സന്തോഷ് കുമാർ സ്വാഗതവും ഡി.എൻ.ബി കോഴ്സ് കോ ഓർഡിനേറ്റർ ഡോ.മിഥുൻ മോഹൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |