കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്ക് ബസ് യാത്ര നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹനവകുപ്പ്. ബസിൽ സിറ്റ് നിഷേധിക്കുന്നതിനെതിരെയും ബസ് പുറുപ്പെടുന്നതുവരെ പുറത്തു നിറുത്തുക. ടിക്കറ്റ് കൺസെഷൻ നൽകാതിരിക്കുക തുടങ്ങിയ വിവേചനങ്ങൾ നടത്തുന്ന ബസുകൾക്കെതിരെയും ജീവനക്കാർക്കെതിരെയും വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാം. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ മോട്ടോർ വാഹന വകുപ്പ് നടത്തിവരികയാണ്. പരാതികൾ വാട്സാപ് വഴിയും അറിയിക്കാം.
വാട്സാപ് നമ്പർ
1. തിരുവനന്തപുരം- 9188961001
2. കൊല്ലം- 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ- 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ- 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം- 9188961010
11. കോഴിക്കോട്- 9188961011
12. വയനാട്- 9188961012
13. കണ്ണൂർ- 9188961013
14. കാസർകോട്- 9188961014
വിദ്യാർത്ഥികൾക്ക് സീറ്റ് നിഷേധിക്കുന്ന സംഭവം ഉണ്ടായാൽ എത്രയും വേഗം പരാതി അറിയിക്കണം. ബസ് നമ്പർ, സമയം, ലൊക്കേഷൻ എന്നിവ സന്ദേശത്തിൽ ഉൾപ്പെടുത്തണം. ബസ് ജീവനക്കാർക്കായി ബോധവത്കരണം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.
രാംജി കെ. കരൺ
മീഡിയ സെൽ
എം.വിഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |