കോഴിക്കോട്: ഗുരുതര രോഗം കാരണം ദുരിതമനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ എ ക്ലാസ് അംഗങ്ങളെ സഹായിക്കാനായി സഹകരണ വകുപ്പ് ആവിഷ്കരിച്ച സഹകരണ അംഗ സമാശ്വാസ നിധിയുടെ ജില്ലാതല വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ 360 അപേക്ഷകർക്കായി 75.75 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ചടങ്ങിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ടി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.സി.പ്രശാന്ത് കുമാർ, കേരള ബാങ്ക് പബ്ലിക് റിലേഷൻസ് ഓഫീസർ സി.സഹദ്, കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാബുരാജ്, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം വി.മുരളീനാഥൻ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പി.പി.റസിയ, എം.രജിത എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർമാരായ എ.കെ.അഗസ്തി സ്വാഗതവും എൻ.എം.ഷീജ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |