SignIn
Kerala Kaumudi Online
Thursday, 19 September 2024 9.50 AM IST

തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക നഴ്സറി

Increase Font Size Decrease Font Size Print Page
azhiyur
തൊഴിലുറപ്പ് പദ്ധതിയിൽ തുടക്കമിട്ട കാർഷിക നഴ്സറിയിൽ വിത്തിടലിന്റെ ഉദ്ഘാടനം അഴിയൂർ പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിക്കുന്നു

വടകര: അഴിയൂരിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കാർഷിക നഴ്സറിയ്ക്ക് രണ്ടാം വാർഡിലും തുടക്കമായി. ജി.എം.ജെ.ബി സ്കൂളിൽ തൊഴിലുറപ്പ് പദ്ധതിയിലെ പത്തോളം തൊഴിലാളികൾ ചേർന്ന് 10 സെന്റ് സ്ഥലത്ത് 12 ബെഡ്ഡുകളിലായാണ് 18 ഇനം ചെടികൾ വളർത്തുന്ന നഴ്സറി ആരംഭിച്ചത്. സൗജന്യമായി സോഷ്യൽ ഫോറസ്റ്ററിയിൽ നിന്ന് ലഭിച്ച ലക്ഷ്മിതരു, പൂവരശ്, മുള, മന്ദാരം, പേര തുടങ്ങിയ ചെടികളാണ് നട്ടുവളർത്തുന്നത്. ഏഴാം വാർഡ്‌ മേറ്റ് സുധയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.

നഴ്സറിയിൽ വിത്തിടൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവഹിച്ചു. വാർഡ്‌ മെമ്പർ സാജിദ് നെല്ലോളി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, ജോയിന്റ് ബി.ഡി.ഒ രഗീഷ്, ബ്ലോക്ക് തൊഴിലുറപ്പ് എ.ഇ ഷിബിന, പഞ്ചായത്ത് തൊഴിലുറപ്പ് എ.ഇ അർഷിന, മേറ്റ് പ്രേമലത എന്നിവർ സംസാരിച്ചു.

പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് മറ്റൊരു നഴ്സറിയുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, AZHIYUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.