SignIn
Kerala Kaumudi Online
Friday, 20 September 2024 3.22 AM IST

മഴക്കാല പൂർവശുചീകരണത്തിന് ആക്ഷൻ പ്ലാൻ

Increase Font Size Decrease Font Size Print Page
waste

കോട്ടയം : മഴക്കാല പൂർവശുചീകരണത്തിനായി ജില്ലയിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ നടന്ന ആരോഗ്യ ജാഗ്രതാ ജില്ലാതല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മഴക്കാല രോഗങ്ങൾക്ക് പുറമെ എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി തുടങ്ങി സാംക്രമിക രോഗങ്ങൾ പടരുന്നതിനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്തുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തും. പ്രവർത്തനങ്ങളുടെ നിർവഹണ പരോഗതി കൃത്യമായി അവലോകനം ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഹരിതകർമ്മസേനയുടെ സജീവ ഇടപെടൽ ഉറപ്പ് വരുത്തും. ഹോട്ട്‌സ്‌പോട്ടുകളായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ള 17 ഇടങ്ങളിൽ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ ലഭ്യമാക്കും. റബർ,​ പൈനാപ്പിൾ തോട്ടങ്ങളിൽ കൊതുക് പെരുകുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.