മട്ടന്നൂർ: വാഹന പരിശോധനക്കിടെ മാരകമയക്കുമരുന്നുകളായ ഹാഷീഷ് ഓയിൽ,എം.ഡി.എം.എ എന്നിവയുമായി രണ്ടു യുവാക്കൾ മട്ടന്നൂർ പൊലീസിന്റെ പിടിയിൽ. പി.കെ.ഷിജിൻ (25), പി.കെ.ലിതിൻ (25) എന്നിവരെയാണ് പിടികൂടിയത്. പനയത്താംപറമ്പ് ചെറുഞ്ഞിക്കരി എന്ന സ്ഥലത്ത് വച്ച് നമ്പർപ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോകുകയായിരുന്നു. പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഏകദേശം മൂന്നു ഗ്രാം എം.ഡി.എം.എ കണ്ടെത്തി. മട്ടന്നൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ .വി.ഉമേശന്റെ നേതൃത്വത്തിൽ യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എ.എസ്.ഐ ക്ഷേമൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേശൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.പ്രവീൺ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |