സുൽത്താൻ ബത്തേരി: ബത്തേരിക്കടുത്ത് കുപ്പാടിയിലെ ജനവാസ കേന്ദ്രമായ ഗ്രീൻ വാലിയിൽ പുലിയിറങ്ങി. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് പുലിയെ കണ്ടത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി.
പുത്തൻ ഹൗസിൽ രാഘവൻ എന്നയാൾ ഓടപ്പള്ളത്തുള്ള തറവാട്ട് വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് വീടിന് മുൻവശത്തെ റോഡ് മുറിച്ച് കടക്കുന്ന പുലിയെ കണ്ടത്. ശബ്ദമുണ്ടാക്കിയതോടെ പുലി സമീപത്തെ ബാബു എന്നയാളുടെ തോട്ടത്തിലേക്ക് കടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി വനപാലകർ തിരികെ പോവുകയായിരുന്നു.
ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് ഗ്രീൻവാലി. ഓടപ്പള്ളം വനമേഖലയിൽ നിന്ന് എത്തിയതാകാം പുലിയെന്ന് സംശയിക്കുന്നു. പുലിയെ കണ്ട പ്രദേശത്ത് ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊട്ടടുത്ത വനമേഖലയിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നത്. ഗ്രീൻവാലിക്ക് സമീപമാണ് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ട്. ഇവിടെ പന്നി ശല്യം രൂക്ഷമാണ്. ഇവിടെ നിന്നെത്തുന്ന പന്നികളും ഗ്രീൻവാലിക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |