SignIn
Kerala Kaumudi Online
Thursday, 19 September 2024 12.53 AM IST

ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കും

Increase Font Size Decrease Font Size Print Page
medical-college
കോന്നി മെഡിക്കൽ കോളേജിലെ ബ്ലഡ് സ്റ്റോറേജ് യുണിറ്റ് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി പദ്ധയിൽ നിന്ന് അനുവദിച്ച 1.15 കോടിയുടെ ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് കെ .യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയതായി സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് പായ്ക്കറ്റ് രക്തം സംഭരിച്ച് വയ്ക്കാൻ കഴിയുന്ന ബ്ലഡ്‌ സ്റ്റോറേജ് യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഓപ്പറേഷൻ തീയറ്ററുകളിൽ ഒരെണ്ണമാണ് പൂർണസജ്ജമാക്കി തുറന്നുകൊടുത്തത്.ഇവിടെ ഓപ്പറേഷനുകളും ആരംഭിച്ചു എങ്കിലും ബ്ലഡ് ബാങ്കില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് അടിയന്തരമായി സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിലെ ബ്ലഡ് ബാങ്ക് സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്ന രക്തം മെഡിക്കൽ കോളേജിലെ സ്റ്റോറേജ് യൂണിറ്റിലെത്തിക്കുകയും, ഓപ്പറേഷന് ഉപയോഗിക്കുകയും ചെയ്യും. ബ്ലഡ് ബാങ്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ മതിയായ അളവിൽ രക്തം മെഡിക്കൽ കോളേജിൽ തന്നെ സംഭരിച്ച് സൂക്ഷിക്കാൻ കഴിയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിന്നി മേരി മാമൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.