SignIn
Kerala Kaumudi Online
Thursday, 19 September 2024 7.48 AM IST

ഏറാമല ബാങ്ക് സായാഹ്നശാഖ രജതജൂബിലി നിറവിൽ

Increase Font Size Decrease Font Size Print Page
bank
അവാർഡ് ജേതാവ് പി ലിജേഷ്

വടകര: ഏറാമല ബാങ്ക് സായാഹ്ന ശാഖ രജതജൂബിലി ആഘോഷിക്കുന്നു. ജില്ലയിലെ തന്നെ ആദ്യത്തെ സായാഹ്ന ശാഖയായ ഇവിടെ ഞായറാഴ്ചയടക്കം ഏഴു ദിവസവും സേവനം ലഭ്യമാണ്.

ജൂബിലിയോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനിയും സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണയ്ക്കായി ബാങ്ക് ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ലേഖകൻ പി.ലിജീഷ് അർഹനായി. 13 ന് രാവിലെ 10ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരി പുരസ്‌കാരം സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ എന്നിവർ സംബന്ധിക്കും. ഇടപാടുകാരുടെ സംഗമവും നടക്കും.

പ്രാഥമിക ബാങ്കുകളിൽ ആദ്യത്തെ ലേഡീസ് ബ്രാഞ്ചും സർവീസ് ബ്രാഞ്ചും നിലവിൽ വന്നത് ഏറാമല ബാങ്കിലാണ്. സർവീസ് ബ്രാഞ്ചിൽ അക്ഷയ കേന്ദ്രത്തിന് സമാനമായ ബാങ്കിംഗ്‌ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. മൊത്തം 11 ശാഖകൾ പ്രവർത്തിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, JUBILY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.