തൃശൂർ: ജില്ലയിൽ 114 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 69 പേരും വീട്ടു നിരീക്ഷണത്തിലുള്ള 925 പേരും ചേർന്ന് 1,108 പേരാണ് രോഗബാധിതരായത്. 286 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,67,402 ആണ്. 6,61,428 പേരാണ് ആകെ രോഗമുക്തരായത്.
അമേച്വർ നാടകോത്സവം ഉദ്ഘാടനം നാളെ
തൃശൂർ : സംഗീത നാടക അക്കാഡമി സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവത്തിൽ, തൃശൂർ ജില്ലയിലെ വേലൂരിൽ സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് നടക്കും. ഇഫ്ക്രിയേഷൻസ് വേലൂരുമായി സഹകരിച്ചാണ് അക്കാഡമി നാടകോത്സവം സംഘടിപ്പിക്കുന്നത്. നാളെ വൈകീട്ട് ആറിന് വേലൂർ ഗവ.ആർ.എസ്.ആർ.വി.എച്ച്.എസ്.എസിൽ നാടകോത്സവത്തിന്റെ ഉദ്ഘാടനം എ.സി.മൊയ്തീൻ എം.എൽ.എ നിർവഹിക്കും. അക്കാഡമി വൈസ്ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |