ഇരിട്ടി: കാട്ട് പന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് സാരമായി പരിക്കേറ്റു. മട്ടിണിയിലെ ശ്രീജിത്ത് പൊന്നാരത്ത്, അഖിൽ നെച്ചിയാട്ട് എന്നിവർക്കാണ് പരിക്ക് പറ്റിയത് വള്ളിത്തോട്ടിൽ നിന്ന് മട്ടിണിയിലേക്ക് പോകുന്നതിനിടയിലാണ് കാട്ടുപന്നി റോഡിന് കുറുകെ ചാടിയത്. സാരമായി പരിക്കേറ്റ ശ്രീജിത്തിനെ കണ്ണൂർ മിംസ് ആശുപത്രിയിലും അഖിലിനെ ഇരിട്ടി നിഖിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കാട്ട് പന്നി ശല്യം ഈ മേഖലയിൽ കാർഷിക വിളകൾക്കും മനുഷ്യജീവനും ഭീഷണിയാവുകയാണ്. നേരത്തെ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരു കർഷകൻ മാസങ്ങളോളം ചികിത്സയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |