ഫറോക്ക്: ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശുവായി തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷിയ്ക്കുള്ള യു ആർ എഫ് വേൾഡ് റിക്കോർഡ് ഫറോക്ക് കരുവൻതിരുത്തിയിലെ ക്ഷീരകർഷകൻ കെ എം ബഷീറിന് സമർപ്പിച്ചു.
കരുവൻതിരുത്തി മഠത്തിൽപ്പാടത്ത് കെ.എം ബഷീറിന്റെ വീച്ചുമുറ്റത്ത് ഒരുക്കിയ ചടങ്ങ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യു ആർ എഫ് റിക്കാർഡ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് പുരസ്കാര പ്രഖ്യാപനം നിർവഹിച്ചു. കലിക്കറ്റ് എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗം ടി പി ആഷിറലി അദ്ധ്യക്ഷനായിരുന്നു. ഡി എം കെ സ്റ്റേറ്റ് ഓർഗനൈസർ ഡോ.അമൃതാ റെജി, ഡോ. ഇ എം മുഹമ്മദ്, എം ഗിരീഷ്, കെ മൊയ്തീൻകോയ, വിനോദ് ചെറുവണ്ണൂർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സമീഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |