കോങ്ങാട്: പാറശ്ശേരി മൂകാംബിക ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷങ്ങൾക്ക് കൊടിയേറ്റത്തോടെ തുടക്കമായി. ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. കൊടിയേറ്റ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ഉദയാസ്തമന പൂജ, തൃപ്പലമുണ്ട മഹാദേവ നാരായണീയ പാരായണ സമിതിയുടെ നാരായണീയ പാരായണം, പ്രസാദ കഞ്ഞി, വൈകീട്ട് ദീപാരാധന, മേളം, ഓട്ടൻ തുള്ളൽ. 25 ന് താലപ്പൊലി ദിനത്തിൽ രാവിലെ വിശേഷാൽ പൂജകൾ, ഒൻപതരക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ്, പതിനൊന്നിന് പാന വരവ്, വൈകീട്ട് നാലരക്ക് പഞ്ചവാദ്യം, ഏഴിന് നാദസ്വരം, രാത്രി ഒൻപതിന് കിളയരുകിൽ നിന്ന് വേല വരവ്, ഒൻപതരക്ക് തായമ്പക, 26 ന് പുലർച്ചെ മൂന്നിന് കേളി, കൊമ്പ്കുഴൽ പറ്റ്, താലം നിരത്തൽ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിൽ ദിവസേന മേളത്തോടു കൂടിയ ഘോഷ വിളക്ക്, ദീപാരാധന എന്നിവ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |