പ്രമാടം : സംസ്ഥാന യുവജന കമ്മിഷന്റെയും ജില്ലാ എംപ്ളോയിമെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9 മുതൽ കോന്നി ശ്രീദുർഗാ ഓഡിറ്റോറിയത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യുവജനകമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം മുഖ്യാതിഥിയായിരിക്കും. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |