കൊച്ചി : ബിരുദ പ്രവേശനത്തിന് അഖിലേന്ത്യാതലത്തിൽ പ്രവേശന പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിവേദനം അംഗീകരിക്കപ്പെട്ടതിനെ കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഇന്ത്യയിലെ 45 കേന്ദ്ര സർവകലാശാലകളിലും ബിരുദ പ്രവേശനം പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്ക് പ്ളസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നതിലൂടെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്ക് അർഹത നിഷേധിക്കപ്പെടുന്നതിനാലാണ് ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിംഖാൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |