അരൂർ: ഗുരുധർമ്മ പ്രചാരണ സഭ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 60-ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും ബ്രഹ്മ വിദ്യാലയ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി സമ്മേളനവും എസ്.എൻ.ഡി.പി യോഗം അരൂർ 966-ാം നമ്പർ ശാഖ ഗുരുമന്ദിരം ആഡിറ്റോറിയത്തിൽ 27 ന് രാവിലെ 10.15ന് ഗുരുധർമ്മ പ്രചാരണസഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ ഉദ്ഘാടനം ചെയ്യും. സഭ ജില്ലാ പ്രസിഡൻറ് ആർ.സുകുമാരൻ അദ്ധ്യക്ഷനാകും. അരൂർ മണ്ഡലം സെക്രട്ടറി കെ.കെ.സദാനന്ദൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സരസമ്മ നന്ദിയും പറയും. ഉച്ചയ്ക്ക് 2 ന് പരിഷത്ത് പഠന ക്ലാസ് ചാരമംഗലം വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. സഭ അരൂർ മണ്ഡലം പ്രസിഡന്റ് വി.കെ.രമേശൻ അദ്ധ്യക്ഷനാകും.ചന്ദ്രൻ പുളിങ്കുന്ന്, എം.ഡി.സലിം, സതീശൻ അത്തിക്കാട്, വി.വി.ശിവപ്രസാദ്, ആർ.രമണൻ, എൻ.ദയാനന്ദൻ, എം.സന്തോഷ് കുമാർ,സതീശൻ കൊടുന്തറ, ദിവ്യ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |