കൊച്ചി: ജില്ലാ ആയുർവേദാശുപത്രിയിൽ ഫിസിയോതെറാപ്പി, ക്ഷാരസൂത്ര യൂണിറ്റുകൾ ഒരുക്കി ജില്ലാ പഞ്ചായത്ത്. നാഡി, അസ്ഥി, പേശി, മസ്തിഷ്ക രോഗ ചികിത്സകൾ, കുട്ടികളുടെ ചലനവൈകല്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, വാർദ്ധക്യസഹജമായ അസുഖങ്ങൾ എന്നിവയും ഫിസിയോതെറാപ്പിക്കും പൈൽസ്, ഫിസ്റ്റുല രോഗികൾക്കാശ്വാസമായി ഓപ്പറേഷൻ കൂടാതെ ശാശ്വതപരിഹാരമാകുന്ന ക്ഷാരസൂത്രം ചികിത്സാ യൂണിറ്റുമാണ് ജില്ലാ പഞ്ചായത്ത് സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 2020- 21 വർഷത്തെ പദ്ധതി മുഖേനയാണ് ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്രയൂണിറ്റും ഒരുക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. യൂണിറ്റുകളുടെ ഉല്ലാസ് തോമസ് നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |