പത്തനംതിട്ട : എസ്.എസ്.എൽ സി പരീക്ഷയുടെ ചോദ്യപേപ്പർ ജില്ലാ വിദ്യാഭ്യാസകേന്ദ്രങ്ങളിൽ എത്തി. പൊലീസ് കാവലിൽ സൂക്ഷിക്കുന്ന ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ തരം തിരിക്കും. പരീക്ഷ ചുമതലയുള്ള അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിലാകും തരം തിരിച്ച് പാക്കറ്റിലാക്കുക. ഇത് ഇന്നും നാളെയുമായി നടക്കും. തുടർന്നു ബാങ്ക്, ട്രഷറി ലോക്കറുകളിലേക് മാറ്റും. 20 ചോദ്യപേപ്പർ വീതമാണ് ഓരോ പായ്ക്കറ്റിലും. കുട്ടികളുടെ എണ്ണം അനുസരിച്ചു പായ്ക്കറ്റുകൾ ഓരോ കെട്ടുകളാക്കി മാറ്റിയാണ് ട്രഷറികളിലേക്കും ലോക്കറുകളിലേക്കും മാറ്റുന്നത്. പരീക്ഷാ ദിവസം രാവിലെ അതതു വിഷയങ്ങളുടെ ചോദ്യപേപ്പർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളുകളിൽ എത്തിക്കും. 31നാണ് പരീക്ഷ തുടങ്ങുന്നത്. ഏപ്രിൽ 29ന് പരീക്ഷ സമാപിക്കും. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ പൊലിസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |