ബേപ്പൂർ: കടലിൽ ഇനി ഉല്ലാസത്തിരകളിലേറാം. ബേപ്പൂർ മറീന ബീച്ച് ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നൂറു കണക്കിനു വിനോദസഞ്ചാരികളുടെ സാന്നിദ്ധ്യത്തിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട്ട് ഏറെ സാദ്ധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഈ ദിശയിൽ വലിയ ആവേശം പകരുമെന്ന് ഉറപ്പാണ്. തികച്ചും വേറിട്ട അനുഭവമാണ് ഈ പാലം സമ്മാനിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ പുത്തൻ ടൂറിസം മാതൃകകൾ ഇവിടെയും യാഥാർത്ഥ്യമാക്കുന്നതോടെ കോഴിക്കോട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം കൂടിയായി മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ, കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖിൽദാസ്, കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, കൗൺസിലർമാരായ എം.ഗിരിജ, ടി.രജനി, പി.ഷമീന, കെ. രാജീവൻ, കെ.സുരേഷ്, നവാസ് വാടിയിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.രാധാഗോപി, ടി.കെ. അബ്ദുൾഗഫൂർ, ജലീൽ മാറാട്, പി.ഹുസൈൻ, കെ.വി.ശിവദാസൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |