കൊച്ചി: ഹർജിക്കാരൻ മലയാളത്തിൽ ഉന്നയിച്ച പരാതി തീർപ്പാക്കി മലയാളത്തിൽ തന്നെ ഉത്തരവിറക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പുതിയ മാതൃക സൃഷ്ടിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ പുത്തൻകുരിശ് സ്വദേശി ഷിബു എസ്.വയലകത്ത് നൽകിയ പരാതിയിലാണിത്.
കമ്മിഷൻ ചെയർമാൻ ഡി.ബി.ബിനു, മെമ്പർമാരായ വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മലയാളത്തിൽ ഫയൽ ചെയ്യുന്ന പരാതികളിൽ മലയാളത്തിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കാനാണ് തീരുമാനമെന്ന് ഡി.ബി.ബിനു പറഞ്ഞു. ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷനിൽ നിലവിൽ ഒട്ടേറെ പരാതികൾ മലയാളത്തിൽ കക്ഷികൾ തന്നെ നേരിട്ട് ഫയൽ ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |