കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഓൾ കേരളാ കാറ്റററേഴ്സ് (സി.എ.കെ.സി) ജില്ലാ സമ്മേളനവും കുടുംബ സംഗമവും നാളെ രാവിലെ 10ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എ.കെ.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ പി.സുകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ചിതലൻ, മരട് നഗരസഭാ അദ്ധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, സി.ഐ.കെ.സി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ എത്യോപ്യാൻ ഗവ. ട്രേഡ് കമ്മിഷണറായി നിയമിതനായ കെ.ജി ഗ്രൂപ്പ് മേധാവി സ്റ്റെഫിൻ കെ. ജോർജിനെയും പാചകരംഗത്ത് നേട്ടങ്ങൾകൊയതവരെയും ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |